khadi
ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ഖാദി സൗഭാഗ്യയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു

കാഞ്ഞങ്ങാട്: ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ഖാദി സൗഭാഗ്യയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ ആദ്യ വില്പന നടത്തി. എം.കെ. വിനോദ് കുമാർ ഏറ്റുവാങ്ങി. കെ. രാജ്‌മോഹൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.പി.രാജു, കെ. ബാനു പ്രകാശ്, കെ.വി. ദിനേശൻ, ടി.കെ. നാരായണൻ, കൃഷ്ണൻ പനങ്കാവ്, വി.വി രമേശൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി രാജേഷ് സ്വാഗതവും പി. സുഭാഷ് നന്ദിയും പറഞ്ഞു. വയനാട് ജനതയെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിവിധ സംഘടനകളും ക്ലബ്ബുകളും ഫണ്ട് മന്ത്രിക്ക് കൈമാറി.