തൃക്കരിപ്പൂർ: സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഐ.ഇ.സിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണ പ്രചാരണ യാത്ര ജില്ലയിൽ സമാപിച്ചു. പാൻടെക്ക് മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെയും പൊറോപ്പാട് ബദർ ജുമാ മസ്ജിദ് മാനേജിംഗ് കമ്മിറ്റിയുടെയും സഹകരണത്തോടെ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന പ്രചാരണ യാത്രയുടെ സമാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ചന്തേര എസ്.ഐ കെ.പി. സതീഷ് മുഖ്യപ്രഭാഷണം നടത്തി. മാനേജർ അരുൺ തോമസ്, കെ.പി. അബ്ദുൾ ഖാദർ വൾവക്കാട്, എൻ. സെൽവരാജ്, എം. തമ്പാൻ, എം.പി. മുഹമ്മദ്, കെ.സി. അഹമ്മദ്, വി.പി. കബീർ, പി. രമേശൻ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് പൗർണമി തീയറ്റേഴ്സിന്റെ ഫോക്ക് പ്രോഗ്രാമോടു കൂടി ബോധവത്കരണ പരിപാടി സമാപിച്ചു.