film
ചലച്ചിത്ര മേള

പയ്യന്നൂർ: സർഗ്ഗ ഫിലിം സൊസൈറ്റി ഗാന്ധി പാർക്കിനു സമീപമുള്ള വിദ്യാമന്ദിർ കോളേജിൽ സംഘടിപ്പിച്ച ത്രിദിന പരിസ്ഥിതി ചലച്ചിത്രമേള ഇന്ന് സമാപിക്കും. കഴിഞ്ഞ ദിവസം പി.എം. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി പ്രവർത്തകൻ വി.സി. ബാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പുരസ്കാരം പ്രത്യേക ജൂറി പരാമർശത്തിന് അർഹരായ പി. പ്രേമചന്ദ്രനെയും കെ.സി. കൃഷ്ണനെയും ഡോക്യുമെന്ററി സംവിധായകൻ ബാബു കാമ്പ്രത്തിനെയും ആദരിച്ചു. എം.ടി. അന്നൂർ ഉപഹാരങ്ങൾ നൽകി. പി. ജനാർദ്ദനൻ, ആർ. നന്ദലാൽ സംസാരിച്ചു. ടി.കെ സന്തോഷ് സ്വാഗതവും പി.വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു. കാനം, കൈപ്പാട്, ബിഹൈന്റ് ദ് മിസ്റ്റ്, മതർബേഡ് എന്നി ഡോക്യമെന്ററി ചിത്രങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദർശിപ്പിച്ചു. സമാപന ദിവസമായ ഇന്ന് ബിഫോർ ദ് ഫ്ലഡ് പ്രദർശിപ്പിക്കും.