കാഞ്ഞങ്ങാട്: തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നൃത്ത പരിശീലന ക്ലാസ് ആരംഭിച്ചു. ഹോസ്ദുർഗ് ബി.പി.സി. ഡോ. കെ.വി രാജേഷ് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. രാജൻ അദ്ധ്യക്ഷനായി. കലാമണ്ഡലം വനജ രാജന്റെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം നടത്തുന്നത്. എസ്.എം.സി ചെയർമാൻ സി. ഷൺമുഖൻ, നാരായണൻ കഴക്കോൽ, പ്രീതി മാളം, ബി. രാജൻ, സ്കൂൾ പ്രിൻസിപ്പാൾ ഹേമലത, നൃത്ത പരിശീലക ദിവ്യ പ്രകാശൻ, ഹൊസ്ദുർഗ് ബി.ആർ.സി.സി.ആർ.സി. കോ ഓർഡിനേറ്റർമാരായ കെ. ശാരിക, യു.വി. സജീഷ്, എച്ച്.എസ്.എസ്. സീനിയർ അസിസ്റ്റന്റ് എ. ധനലക്ഷ്മി, എച്ച്.എസ് സീനിയർ അസിസ്റ്റന്റ് എ.കെ. ദൃശ്യ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ് മാസ്റ്റർ വി.കെ. സൈനുദ്ദീൻ സ്വാഗതവും പ്രിനി നന്ദിയും പറഞ്ഞു.