kuryakose
ഡീന്‍ കുര്യാക്കോസ് എംപി കോടതി കവാടത്തില്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

പെരിയ: പെരിയ കല്യോട്ട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതിയായ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം.പിക്ക് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 13 കേസുകളിൽ ജാമ്യം അനുവദിച്ചു. ഡീനിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്ന് കോടതി ലോക്‌സഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം ഇന്നലെ ഡീൻ നേരിട്ട് കോടതിയിൽ ഹാജരാകുകയായിരുന്നു.

ഇരട്ടക്കൊലയുമായി ബന്ധപ്പെട്ടുണ്ടായ ഹർത്താലിലാണ് അക്രമ സംഭവങ്ങളുണ്ടായത്. ജില്ലയിൽ 13 കേസുകളിൽ ഡീൻ പ്രതിയാണ്. അക്രമത്തിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണനും പത്മകുമാർ മൂരിയാനവുമാണ് എം.പിയെ ജാമ്യത്തിലിറക്കിയത്. സംസ്ഥാനത്താകെ 238 കേസുകളാണ് ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായത്. ഇതിലെല്ലാം
ഡീൻ കുര്യാക്കോസ് എം.പി പ്രതിയാണ്. എം.പിക്ക് വേണ്ടി അഡ്വ. കെ. ലതീഷ് കോടതിയിൽ ഹാജരായി.