sarvo
സർവ്വോദയ മണ്ഡലം പ്രവർത്തക കൺവൻഷൻ പ്രമുഖ ഗാന്ധിയൻ ഡോ:എം.പി.മത്തായി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: മലയാള സിനിമാ ലോകത്തെ വികൃതമുഖം പ്രതിപാദിക്കുന്ന ജസ്റ്റീസ് ഹേമ റിപ്പോർട്ട് പൂർണ്ണമായി പ്രസിദ്ധീകരിക്കണമെന്ന് കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരോട് ഐകദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സർവ്വോദയ മണ്ഡലം ആവശ്യപ്പെട്ടു. വയനാട് ദുരന്ത ഭൂമിയെ കൂടുതൽ അപകടത്തിലേക്കു നയിക്കുന്ന തുരങ്കപാത തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരങ്ങളെ നേരിടേണ്ടിവരുമെന്നും സർവ്വോദയ മണ്ഡലം മുന്നറിയിപ്പ് നൽകി. മഹാത്മ മന്ദിരത്തിൽ ചേർന്ന പ്രവർത്തക കൺവൻഷൻ പ്രമുഖ ഗാന്ധിയൻ ഡോ: എം.പി മത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.ആർ നാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. സുനിൽകുമാർ, ജില്ലാ സെക്രട്ടറി രാജൻ തീയറേത്ത്, പി.കെ പ്രേമരാജൻ, പി.വി നരേന്ദ്രൻ, കെ. വിജയകുമാർ, യാക്കൂബ് എലാങ്കോട് എന്നിവർ സംസാരിച്ചു.