തളിപ്പറമ്പ്: കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ ഏഴാംമൈലിൽ ഇന്നലെ രാവിലെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 70 ഓളം പേർക്ക് പരിക്കേറ്റു. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എൽ 13 എ.ഡി 4044 റെയിൻഡ്രോപ്സ് ബസും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എൽ 58 ടി 1699 അശ്വിൻ ബസുമാണ് രാവിലെ 11ഓടെ നിയർബി ഹൈപ്പർമാർക്കറ്റിനു സമീപം കൂട്ടിയിടിച്ചത്. റെയിൻഡ്രോപ്സ് ബസ് അമിതവേഗതയിൽ നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന അശ്വിൻ ബസിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സാരമായി പരിക്കേറ്റ അശ്വൻ ബസിന്റെ ഡ്രൈവർ ഗഫൂറിനെ (36) സഹകരണ ആശുപത്രിയിലും റെയിൻ ഡ്രോപ്സ് ബസിന്റെ ഡ്രൈവർ രാഗേഷിനെ (39) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റവർ
അരിപ്പാമ്പ്രയിലെ സബീൽ റഹ്‌മാൻ (40), എളമ്പാറ സ്വദേശി വിജേഷ് (42), രയരോം സ്വദേശി മുഹമ്മദ് അഷ്‌റഫ് (58), വെള്ളൂരിലെ കമറുദ്ദീൻ (48), കാങ്കോൽ സ്വദേശികളായ വിജിത്ത് (33), മുഹമ്മദ് അഷ്‌റഫ് (42), നേഹപ്രസാദ് (19), കൊട്ടിലയിലെ കെ. സിജ (40), കാർത്തികപുരത്തെ ദിലീപ് എം. നായർ (38), പരിയാരം നരിമടയിലെ സമീറ (18), റീത്ത (59), കോഴിക്കോട് കണ്ണങ്കര ഗീത (55), പള്ളിവയലിലെ രാജൻ (64), കൂത്തുപറമ്പിലെ സീനത്ത് (40), കക്കാട് സ്വദേശി വിജി ഫിലിപ്പ് (49), കുറ്റ്യേരിയിലെ ബുഷ്‌റ (41), സുധി തൃഛംബരം (35), നെല്ലിപ്പാറയിലെ തൻസീറ (32), തളിപ്പറമ്പ് ഫാറൂഖ് നഗറിലെ ഷെരീഫ് (42), കാങ്കോലിലെ സ്‌നേഹ (25), ചെറുവത്തൂരിലെ ജിതിന (25), കടലായിയിലെ ഷെബീറ (36), കുറ്റ്യാടിയിലെ കൃഷ്‌ണൻ (65), അഭിൻ (32), മുഹമ്മദ് റിയാസ് (32), ഇരിവേരിയിലെ മുസ്‌തഫ (58), അക്ഷയ് അഴീക്കോട് (23), ഹരിചന്ദന (23) തലശേരി, സബീൽ അരിപ്പാമ്പ്ര, വിജേഷ് (42), രയരോം സ്വദേശി മുഹമ്മദ് അഷറഫ്, വെള്ളൂരിലെ കമറുദീൻ, രജിത, ഷരീഫ (60), ഫാത്തിമത്തുൽ ഷാദിയ 23 പൊതുവാച്ചേരി, അബ്ദുൾ സലാം 53 കൂടാളി, ഷറഫുദ്ധീൻ (30) മലപ്പുറം, ഷാജി (49) ചിറക്കൽ, നിഘേത് (18) ചിറക്കൽ, പ്രിജേഷ് (39) അഞ്ചരക്കണ്ടി, വിനിത (44) കരിങ്കയം, ആഷിത (30), മുസമ്മിൽ (47) താഴേ ചൊവ്വ, പ്രജിഷ് (39) താഴേചൊവ്വ, അഭിലാഷ് (42) വടകര, ആഷിത ആലക്കോട് (30), ഗംഗാധരൻ (63) പയ്യന്നൂർ, രമ (61) പയ്യന്നൂർ, ജമീല (60) പെരിങ്ങോം. ഏതാനുംപേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.