umc
യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന കൗൺസിൽ യോഗം ന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന കൗൺസിൽ യോഗവും 2024- 26 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും കണ്ണൂർ ചേമ്പർ ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ റിപ്പോർട്ടും സംസ്ഥാന ട്രഷറർ പി.എം.എം ഹബീബ് കണക്കും അവതരിപ്പിച്ചു. ഷിനോജ് നരിതൂക്കിൽ സ്വാഗതവും കെ.എം. ബഷീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾളായി ജോബി വി. ചുങ്കത്ത് (പ്രസിഡന്റ്), ടി.എഫ് സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി), നിജാം ബഷി (ട്രഷറർ), ഹെൻട്രി (വൈസ് പ്രസിഡന്റ്), ഓസ്റ്റിൻ ബൻ, ജോളി, ഗോകുൽദാസ്, കെ.എം ബഷീർ (സെക്രട്ടറിമാർ), ഷിനോജ് നരിതൂക്കിൽ, റഷീദ് (സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.