reshma
എം.ബി.ബി.എസിൽ ഉന്നതവിജയം നേടിയ രേഷ്മയെ പൂർവവിദ്യാർഥി കൂട്ടായ്മ അനുമോദിച്ചപ്പോൾ

പള്ളിക്കര: എം.ബി.ബി.എസിൽ ഉന്നതവിജയം നേടിയ രേഷ്മയെ സ്വന്തം പിതാവ് അംഗമായ പൂർവവിദ്യാർഥി കൂട്ടായ്മ ഉപഹാരം നൽകി അനുമോദിച്ചു. പള്ളിക്കര ജി.എച്ച്.എസ്.എസ് 87 - 88 വർഷ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'ഒരു വട്ടം കൂടി' അംഗം കെ.വി. രാജീവന്റെ മകളാണ് രേഷ്മ. കണ്ണൂർ ചൂട്ടാട് ബീച്ച് മിനി ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പള്ളിക്കര അദ്ധ്യക്ഷനായി. സെക്രട്ടറി ടി. അശോകൻ നായർ, ട്രഷറർ പി.ബി. രാജേഷ്, കെ.വി. രാജീവൻ, വി.കെ ശശികുമാർ, ടി. കുഞ്ഞികൃഷ്ണൻ, സച്ചിൻ ബാബു, ശോഭനകുമാരി, ടി.കെ. നിർമ്മല, അംബിക, ഗംഗ പാക്കം എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.