english
കണ്ടോത്ത് എ.എൽ.പി. സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷ സംസാര പരിശീലന പരിപാടി, പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എ.സി. ശ്രീഹരി ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയത്തിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കണ്ടോത്ത് എ.എൽ.പി സ്കൂളിൽ "ഐ സ്പീക്ക് ഇംഗ്ലീഷ് " എന്ന പദ്ധതിക്ക് തുടക്കമായി. പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസും സോദാഹരണ കളികളും ചോദ്യോത്തരവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ എൽ.പി. വിഭാഗത്തിലും പിന്നീട് പ്രീ പ്രൈമറി വിഭാഗത്തിലുമാണ് പദ്ധതി നടപ്പിലാക്കുക. പി.ടി.എ പ്രസിഡന്റ് പി. ഷിജിത്തിന്റെ അദ്ധ്യക്ഷതയിൽ പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എ.സി ശ്രീഹരി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് ട്രസ്റ്റ് സെക്രട്ടറി എം. വനജാക്ഷി, മദർ പി.ടി.എ പ്രസിഡന്റ് ഇ.വി രമ്യ, എൻ. അനുശ്രീ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക പി.പി സനില സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ ഗിരിജ നന്ദിയും പറഞ്ഞു.