കാഞ്ഞങ്ങാട്: ഹരിത കർമ്മ സേന തൊഴിലാളികൾക്ക് മിനിമം വേതനവും ഓണത്തിന് ഉത്സവബത്തയും അനുവദിക്കണമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നും ഹരിത കർമ്മസേനാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. വി.പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി സിന്ധു വാർഷിക റിപ്പോർട്ടും, ട്രഷറർ കെ. പ്രജിത വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി രാഘവൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഡോ. വി.പി.പി മുസ്തഫ (പ്രസിഡന്റ്), ശിശില ബാലൻ, കെ. ലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), കെ.വി സിന്ധു (സെക്രട്ടറി), പി.യു സുധ, എൻ.വി സുനിത, കെ. ദാക്ഷായണി (ജോയിന്റ് സെക്രട്ടറിമാർ), കെ. പ്രജിത (ട്രഷറർ).