jalasaba
നഗരസഭയുടെ ജല ബജറ്റ് പ്രകാശനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ടീച്ചര്‍ നിര്‍വ്വഹിക്കുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്ത് വിവിധ സ്രോതസ്സുകളിലൂടെ ലഭ്യമാകുന്ന ജലത്തിന്റെ അളവും ജലത്തിന്റെ ഉപയോഗവും ശാസ്ത്രീയമായി വിശകലനം ചെയ്ത് തയ്യാറാക്കിയ ജല ബഡ്ജറ്റ് മുൻസിപ്പൽ ചെയർപേഴ്സൺ കെ.വി. സുജാത കൂറുന്തൂർ സർഗ്ഗ ചേതന ക്ലബിൽ പ്രകാശനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത അദ്ധ്യക്ഷത വഹിച്ചു. ജല ബഡ്ജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക് എന്ന വിഷയം ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രഭാവതി, ഹരിത കേരളം റിസോഴ്സ്‌ പേഴ്സൺ കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കൗൺസിലർ എം. ബാലകൃഷ്ണൻ സ്വാഗതവും നഗരസഭാ സെക്രട്ടറി എൻ. മനോജ് നന്ദിയും പറഞ്ഞു.