കണ്ണൂർ: അയ്യങ്കാളി ജന്മദിനത്തിൽ ഡി.സി.സി ഓഫീസിൽ നിന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ വില്ലുവണ്ടി യാത്ര ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സിയിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ജില്ലാ പ്രസിഡന്റ് വിജയൻ കൂട്ടനേഴത്ത് നേതൃത്വം നൽകി .അനുസ്മരണ സമ്മേളനവും റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് ദാനവും ,സാമ്പത്തിക സഹായ വിതരണവും അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ അജിത്ത് മാട്ടൂർ, കാട്ടാമ്പള്ളി രാമചന്ദ്രൻ, ആന്തുരാൻ, വസന്ത് പള്ളിയാമൂല, ബിന്ദു അഴീക്കോട്, പി.ചന്ദ്രൻ, ബാബുരാജ്, ഡി.സി.സി ഭാരവാഹികളായ സുദീപ് ജെയിംസ്, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, ടി.ജയകൃഷ്ണൻ, മനോജ് കൂവേരി, അഡ്വ.ഇന്ദിര,നൗഷാദ് ബ്ലാത്തൂർ ,കായക്കൂൽ രാഹുൽ, കൂക്കിരി രാജേഷ്, ഉഷാ കുമാരി, സി.എച്ച്.സീമ, ബേബി രാജേഷ്, കെ.മണീശൻ, രാജീവൻ മിന്നാടൻ, ശ്രീജിത്ത് പൊങ്ങാടൻ, സുനിൽ ഇട്ടമ്മൽ, പ്രേമലത തളിപ്പറമ്പ്, കെ.സി.പത്മനാഭൻ, സത്യൻ നാറാത്ത്, രാമകൃഷ്ണൻ, അനീഷ് കരിയാട്, സി.കെ.പദ്മനാഭൻ, അനീഷ് കുമാർ, പ്രദീപ് വാരം, പ്രദീപൻ ധർമ്മടം, അത്താഴക്കുന്ന് വികാസ്, അത്താഴക്കുന്ന് സതീശൻ കെ , ലിനീഷ് സംബന്ധിച്ചു.