നീലേശ്വരം: ഉത്തര മലബാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അധികമാരുമറിയാത്ത ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ചോപ്പിന്റെ സമരസാക്ഷ്യങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും നാടക പ്രവർത്തകനുമായ സി. അമ്പുരാജാണ് പുസ്തകം എഴുതിയത്. നീലേശ്വരം കോട്ടപ്പുറത്തെ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.പി പി. കരുണാകരൻ പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യകാരൻ പി.വി. ഷാജികുമാർ ഏറ്റുവാങ്ങി. മാദ്ധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. കെ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സതീഷ് ചന്ദ്രൻ, വി.കെ. രവീന്ദ്രൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഡോ. വി.പി.പി മുസ്തഫ, എ.വി. അനിൽകുമാർ, എം. രാജൻ, സി.പി. ശുഭ, പി. വേണുഗോപാലൻ, സുരേന്ദ്രൻ കുത്തന്നൂർ എന്നിവർ സംസാരിച്ചു. സി. അമ്പുരാജ് മറുമൊഴി രേഖപ്പെടുത്തി.