smf
സുന്നീ മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ യാത്രയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സഫ് വാൻ തങ്ങൾ ഏഴിമല നിർവഹിക്കുന്നു

കണ്ണൂർ: പി.കെ.പി അബ്ദുസലാം മുസ്‌ലിയാരുടെ മൂന്നാം ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അസ്‌ലം തങ്ങൾ നയിക്കുന്ന മഖ്ബറകളിലൂടെ സിയാറത്ത് സന്ദേശ യാത്ര എട്ടിക്കുളത്ത് വെച്ച് ആരംഭിച്ച് പാപ്പിനിശേരി മൂന്ന് പെറ്റുമ്മാ മഖാം പരിസരം പി.കെ.പി ഉസ്താദ് മഖാമിൽ സമാപിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സഫ്‌വാൻ തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്തു. ഉമർ കോയ തങ്ങൾ, ചുഴലി മുഹ്‌യദ്ദീൻ ബാഖവി, എ.കെ അബ്ദുൽ ബാഖി പാപ്പിനിശ്ശേരി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, മൊയ്തു നിസാമി കാലടി, ഉമർ നദ് വി തോട്ടീക്കൽ, കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി, കെ.പി ഉസ്മാൻ ഹാജി വേങ്ങാട്, ദാവൂദ് കതിരൂർ, ഇബ്രാഹിം മൗലവി മടക്കിമല, ഒ.പി മൂസാൻ ഹാജി കണ്ണാടിപ്പറമ്പ്, സി.പി റശീദ് വെസ്റ്റ്, നൂറുദ്ധീൻ ദാരിമി ഞെക്ലി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.