tire-works

കണ്ണൂർ: സെപ്തംബർ ഒന്നു മുതൽ ടയർ പഞ്ചർ, ടയർ റീത്രെഡ്ഡിംഗ് വർക്കിംഗ് ചാർജുകൾക്ക് 20ശതമാനം വർദ്ധനവ് വരുത്തുമെന്ന് ടയർ വർക്സ് അസോസിയേഷൻ അറിയിച്ചു.റൂം വാടക,വൈദ്യുതി ചാർജ് എന്നിവയുടെ വർദ്ധനവ്, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവ് എന്നിവ കാരണം പല കടകളും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും അതിനാൽ മൂന്നു വർഷങ്ങൾക്ക് ശേഷമാണ് ചാർജ് വർദ്ധിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.പല ടൂവീലർ വർക്ക് ഷോപ്പുകളും മെക്കാനിക്കൽ ലൈസൻസിന്റെ മറവിൽ പഞ്ചർ വർക്കും ടയർ വിൽപ്പനയും നടത്തുന്നത് അധികൃതർ പരിശോധിക്കണമെന്നും വാർത്താസമ്മേളനത്തിൽ ടയർ വർക്ക് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ .ആർ.സുരേഷ് , സംസ്ഥാനം ജോയിൻ സെക്രട്ടറി രമേശ് കൃഷ്ണൻ, ട്രഷറർ രാധാകൃഷ്ണൻ മുണ്ടൂർ, പ്രകാശൻ മഠത്തിൽ,പുഷ്പൻ ഇഞ്ചിക്കണ്ടി എന്നിവർ ആവശ്യപ്പെട്ടു.