തളിപ്പറമ്പ്:കുത്തഴിഞ്ഞ നഗര ഭരണത്തിനെതിരെ തളിപ്പറമ്പ് നഗരസഭ ഓഫീസിലേക്ക് സി പി.എം നേതൃത്വത്തിൽ മാർച്ച് നടത്തി. നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കുക, ലൈബ്രറികളുടെയും വായനശാലകളുടെയും പത്രമാസികകളുടെ കുടിശ്ശിക നൽകുക ,മാസങ്ങളായി കത്താത്ത തെരുവ് വിളക്കുകൾ പുനസ്ഥാപിക്കുക, കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.ജില്ലാ സെക്രട്ടറിയറ്റംഗം ടി.കെ.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. തളിപ്പറമ്പ് സൗത്ത് ലോക്കൽ സെക്രട്ടറി വി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.സന്തോഷ്, കൗൺസിലർ ഒ.സുഭാഗ്യം എന്നിവർ സംസാരിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ സ്വാഗതം പറഞ്ഞു. മൂത്തേടത്ത് സ്‌കൂൾ കേന്ദ്രീകരിച്ചായിരുന്നു മാർച്ച് തുടങ്ങിയത്.