തീവ്രയജ്ഞ കർമ്മ പരിപാടി ഒക്ടോബർ രണ്ടുമുതൽ


കണ്ണൂർ: ജില്ലയെ സമ്പൂർണ്ണ ശുചിത്വ ജില്ലയായി 2025 മാർച്ച് 30 നകം പ്രഖ്യാപിക്കാനുള്ള തീവ്രയജ്ഞ കർമ്മ പരിപാടി ഒക്ടോബർ രണ്ടിന് ആരംഭിക്കും. ഇതിനായി കർമ്മപരിപാടിക്ക് ജില്ലാതല നിർവ്വാഹക സമിതി രൂപീകരണ യോഗത്തിൽ രൂപം നൽകി. ലക്ഷ്യം നേടാനായ് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സജീവമായ നിർവ്വഹണ സമിതികൾ സപ്തംബർ 10 നകം രൂപീകരിക്കും. വാർഡ് ഡിവിഷൻ തലങ്ങളിൽ വരെ നിർവ്വഹണ സമിതികൾ രൂപീകരിക്കും.
ജില്ലാ, ബ്ലോക്ക് നഗര ഗ്രാമ , വാർഡ്, ഡിവിഷൻ തലം വരെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്തുകൊണ്ടാവും ക്യാമ്പയിനിന് തുടക്കമിടുക. ഓരോ പ്രദേശത്തും ജൈവ അജൈവ, ദ്രവ മാലിന്യങ്ങളും പ്രത്യേക മാലിന്യങ്ങളും സംസ്‌കരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളോ പ്രവർത്തനങ്ങളോ ആണ് ഉദ്ഘാടനം ചെയ്യുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർ പേഴ്സണും ജില്ലാ കളക്ടർ കൺവീനറുമായുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്.