skin

പയ്യന്നൂർ:നഗരസഭയുടേയും താലൂക്ക് ആശുപത്രിയുടേയും നേതൃത്വത്തിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ ത്വക്ക് രോഗ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കെ.കെ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ എം.ബി.മുരളി, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് വി.എം.ദാമോദരൻ സംസാരിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡെർമ്മറ്റോളജിസ്റ്റ് ഡോ.ശ്രീജേഷ് രോഗികളെ പരിശോധിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിത ഉണ്ണികൃഷ്ണ മേനോൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഇ.നന്ദകുമാർ നന്ദിയും പറഞ്ഞു.