bjp

പരിയാരം: കൊൽക്കത്തയിൽ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ മെഡിക്കൽ കോളേജിൽ മെഡിക്കൽ ,​നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് സുരക്ഷയൊരുക്കണമെന്നും ആവശ്യമുയരുന്നു.

140 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനികളും ആരോഗ്യ പ്രവർത്തകർക്കും താമസിക്കുന്ന സ്ഥലവും ആശുപത്രിയും തമ്മിൽ ഏറെ അകലമുണ്ട്. രാത്രിയിൽ ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര ഇവർ ഭയത്തോടെയാണ് കാണുന്നത്. മെഡിക്കൽ ,​നഴ്സിംഗ് വിദ്യാർത്ഥികളുടെ സംരക്ഷണത്തിന് സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും സി സി ടി വി ക്യമറയും അടിയന്തിരമായി സ്ഥാപിക്കുകയും ചുറ്റുമതിൽ നിർമ്മിക്കുകയും വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പരിയാരം ഏരിയാകമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിവേദനം നൽകി. നിവേദക സംഘത്തിന് മണ്ഡലം പ്രസിഡന്റ് രമേശൻ ചെങ്ങൂനി, പരിയാരം ഏരിയ ജന.സെക്രട്ടറി സന്തോഷ് മുക്കുന്ന്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇ.വി.ഗണേശൻ, ടി.രാജൻ എന്നിവർ നേതൃത്വം നൽകി.