photo-

പഴയങ്ങാടി :മാടായി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചജനകീയ മാർച്ച് ജില്ലാ കമ്മറ്റി അംഗം കെ.പത്മനാഭൻ ഉദ്ഘാടനംചെയ്തു. എം.എൽ.എയ്ക്ക് മണ്ഡലത്തിലെ വികസനത്തിന് ലഭിക്കുന്ന 60 ശതമാനതിലധികം മാടായി പഞ്ചായത്തിന് അനുവദിച്ച് നൽകിയിട്ടും സർക്കാർ ഫണ്ട് നൽകുന്നില്ലെന്നാണ് ഭരണസമിതിയുടെ വാദമെന്ന് പത്മനാഭൻ ആരോപിച്ചു. പഴയങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജ് റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. മാടായി ഏരിയ സെക്രട്ടറി വി.വിനോദ്, പി.വി.വേണുഗോപാലൻ,ഒ.കെ.രതീഷ്,ഒ.വി.രഘുനാഥ് ,കെ. വിനോദ്, ആർ.ലെനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു. സി ഐ എൻ.കെ.സത്യനാഥിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.