കണ്ണൂർ:എസ്.എൻ കോളേജ് ആന്റിവുമൺ ഹരാസ്‌മെന്റ് സെല്ലിന്റെ ആഭ്യുമുഖ്യത്തിൽ ലീഗൽ ഷീൽഡ്സ് എഗെയിൻസ്റ്റ് ഹരാസ്‌മെന്റ് അണ്ടർസ്റ്റാൻഡിംഗ് യുവർ പ്രൊട്ടക്ഷൻ എന്ന പേരിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമത്തെക്കുറിച്ചും പോഷ് ആക്ട് 2013നെ കുറിച്ചും ഉള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഡി.എം.ഒ ഡോ.എം.പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ.സി പി.സതീഷ്, ശ്രേഷ്മ രാജൻ, അനുരാധ, സാമിന സത്യനാഥ്, ഡോ.ജയശ്രീ, ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ.വീണ ഹർഷൻ എന്നിവർ സംസാരിച്ചു.