payasa-chalange

തൃക്കരിപ്പൂർ: വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങായി പായസ ചാലഞ്ച് നടത്തി കൈക്കോട്ടുകടവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വോളണ്ടിയർമാർ. അര ലിറ്റർ പായസം ഉൾക്കൊള്ളുന്ന ആയിരം കണ്ടൈനറുകൾ തയാറാക്കി വിതരണം ചെയ്തു.സ്കൂളിലെ നൂറ് വളണ്ടിയർമാരാണ് രണ്ടാഴ്ച കൊണ്ട് ചാലഞ്ചിലേക്കുള്ള കൂപ്പണുകൾ വിൽപ്പന നടത്തി പണം സ്വരൂപിച്ചത്. ചന്തേര എസ്.ഐ. എൻ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.പി.അബ്ദുള്ള, പ്രിൻസിപ്പാൾ പി.പി.അബൂബക്കർ, കെ.വി.ഗോപിക്കുട്ടി എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.കെ.ബിജുപ്രമോദ്, പി.പി.ഷീന, പി.ഇന്ദിര, എം.സത്യ, വോളണ്ടിയർ സെക്രട്ടറിമാരായ കെ.അഷ്ഫാക്ക്, ടി.എം.ഫൈസാൻ, കെ.വി.ദിൽന, കെ.എം.സാറാബി എന്നിവർ നേതൃത്വം നൽകി.