കാഞ്ഞങ്ങാട്: വനം വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തി കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ തയ്യാറാവണമെന്ന് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കാസർകോട് ജില്ലയുടെ മലയോര മേഖലയിൽ വന്യമൃഗശല്യം മൂലം കാർഷിക വൃത്തി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് കൺവെ ൻഷൻ വിലയിരുത്തി.മേലാങ്കോട്ട് എ.കെ.ജി ഭവനിൽ നടന്ന കൺവെൻഷൻ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കരുവാക്കാൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.വി. സുരേന്ദ്രൻ തങ്കമണി വില്ലാരംപതി എന്നിവർ സംസാരിച്ചു. കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.