പാനൂർ: അധികാര വർഗം പൗര സമൂഹത്തോട് അനീതി കാണിക്കുമ്പോൾ ഉറച്ച ശബ്ദത്തോടെ തുറന്നു പറയാൻ കഴിയണമെന്ന് പ്രശസ്ത സാഹിത്യകാരനും ഓടകുഴൽ അവാർഡ് ജേതാവുമായ
പി സുരേന്ദ്രൻ പറഞ്ഞു.ഭരണ കൂടവുമായി ഐക്യപ്പെടാൻ കഴിയാതെ വരുമ്പോൾ സമരം ചെയ്യലാണ് ജനാധിപത്യ മെന്നും തുറങ്കിലടച്ചാൽ അഭിമാനത്തോടെ അവിടെ കിടക്കണമെന്നും അദ്ദേഹം പറഞ്ഞു.
കല്ലിക്കണ്ടി എൻ.എ.എം കോളജ് സ്റ്റുഡന്റ് മാഗസിൻ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഇ.എഫ് ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് മാഗസിൻ ഏറ്റുവാങ്ങി.പ്രിൻസിപ്പാൾ ഡോ.ടി.മജീഷ് അദ്ധ്യക്ഷത വഹിച്ചു. പി.പി.എ.ഹമീദ്, സ്റ്റാഫ് എഡിറ്റർ ഡോ.സി.ഹുസൈൻ, മുഹമ്മദ് സാനിഹ്, ഡോ.മുഹമ്മദ് കെ.എം.ഇസ്മായിൽ , കെ.അലി , സമീർ പറമ്പത്ത്, എം.നസ്‌റുള്ള , യൂണിയൻ ചെയർമാൻ മുഹമ്മദ് അൽഫാൻ എന്നിവർ പ്രസംഗിച്ചു.