പേരാവൂർ: പേരാവൂർ തെരുവത്തെ കൊമ്പൻ ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ശ്രീനത സ്റ്റോറിൽ മോഷണ ശ്രമം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. മോഷ്ടിച്ച സാധനങ്ങൾ തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കടയുടെ ഒരു ഷട്ടറിന്റെ പൂട്ട് തകർത്ത് ഷട്ടർ ഉയർത്തി അകത്ത് കടന്ന മോഷ്ടാവ് വെളിച്ചെണ്ണ, വിനാഗിരി, പാമോയിൽ, നല്ലെണ്ണ, വിളക്കെണ്ണ, മിക്സ്ചർ, ബിസ്‌കറ്റ് തുടങ്ങിയവ കാവി മുണ്ടിൽ പൊതിഞ്ഞ് കടയുടെ വരാന്തയിൽ വയ്ക്കുകയായിരുന്നു. കടയുടെ ഷട്ടർ ഉയർത്തുന്ന ശബ്ദം കേട്ട് കടയുടെ പിന്നിലെ വീട്ടിൽ താമസിക്കുന്ന ഭാസ്‌കരനും ഭാര്യയും എത്തിയതോടെ മോഷ്ടാവ് സാധനങ്ങൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ പേരാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷ്ടാവ് ഉപേക്ഷിച്ച സാധനങ്ങൾ