കരിവെള്ളൂർ:ദേശീയപാതയിലെ ഓണക്കുന്ന് അടിപ്പാതയിൽ നിന്നും കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി. മുഹമ്മദ് ആദിൽ,മുഹമ്മദ് റനീൻ, മുഹമ്മദ് നദീർ എന്നീ വിദ്യാർത്ഥികളാണ് തങ്ങൾക്ക് വഴിയിൽ നിന്നും കിട്ടിയ തുക സമീപത്തെ ബേക്കറിയിൽ ഏൽപ്പിച്ച ശേഷം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം നൽകി കുണിയൻ കിഴക്കേക്കര റോഡിന് സമീപം താമസിക്കുന്ന കൂലിപണിക്കാരനായ ചക്കരേൻ രാജന് തിരിച്ചുനൽകിയത്. ഓണക്കുന്നിലെ മുഹമ്മദ് സലീം നുഷൈബ ദമ്പതികളുടെ മകനായ മുഹമ്മദ് ആദിൽ കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മുർശിദുനും മുഹമ്മദ് റനീനും മുഹമ്മദ് നദീറും ഒൻപതാംക്ളാസ് വിദ്യാർത്ഥികളും.