തളിപ്പറമ്പ് : തളിപ്പറമ്പ് റവന്യൂ ടവർ നിർമ്മാണോദ്ഘാടനം താലൂക്ക് ഓഫീസ് പരിസരത്ത് സെപ്തംബർ രണ്ടിന് രാവിലെ 10.30ന് റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കും. എം.വി ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
15 കോടി രൂപ ചെലവിൽ അഞ്ച് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒന്നാം ഘട്ടത്തിൽ മൂന്ന് നിലകളുടെ പ്രവൃത്തി നടക്കും. ഒന്നാം നിലയിൽ ആർ.ഡി.ഒ ഓഫീസ്, ഡി.ഇ.ഒ ഓഫീസ്, കോർട്ട് ഹാൾ, അഡ്വക്കേറ്റ് റൂം, മിനി കോൺഫറൻസ് ഹാൾ, ഇ മണൽ ഓഫീസ്, എന്നിവയും രണ്ടാം നിലയിൽ ഇലക്ഷൻ ഗോഡൗൺ, താലൂക്ക് ഓഫീസ് എന്നിവയുമായിട്ടാണ് നിർമ്മാണം. ഗ്രൗണ്ട് ഫ്‌ളോറിൽ തളിപ്പറമ്പ് വില്ലേജ് ഓഫീസ് ആന്റ് റെക്കോർഡ് റും, പാർക്കിംഗ് സൗകര്യങ്ങൾ, കാന്റീൻ തുടങ്ങിയവയുണ്ടാവും.