madayi-iti

പഴയങ്ങാടി: മാടായി ഐ.ടി.ഐ ബോയ്സ് ഹോസ്റ്റലിൽ കെയർടേക്കർ, നൈറ്റ് വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ താൽക്കാലിക തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്തംബർ രണ്ടിന് വൈകുന്നേരം അഞ്ചിന് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഐ.ടി.ഐയിൽ സമർപ്പിക്കണം. പ്ലസ് ടു, പ്രീ ഡിഗ്രി , തത്തുല്യം, കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പ് അംഗീകാരമുള്ള ചൈൽഡ് കെയർ സ്ഥാപനത്തിൽ ഒരു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് കെയർടേക്കർ യോഗ്യത. നൈറ്റ് വാച്ച്മാൻ, ഫുൾടൈം സ്വീപ്പർ തസ്തികകളിൽ ഏഴാംക്ളാസും. മൂന്നു തസ്തികയിലും 35നും 55നുമിടയിലാണ് പ്രായപരിധി.ഫോൺ: 0497 2877300.