കാഞ്ഞങ്ങാട്: മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നായ മടിയൻ ക്ഷേത്രപാലക ക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങൾക്കായി മാരാർ സമാജം ഫണ്ട് കൈമാറി. നവീകരണ കമ്മിറ്റി ചെയർമാൻ കെ.വേണുഗോപാലൻ നമ്പ്യാർ ഫണ്ട് ഏറ്റുവാങ്ങി. ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഗോവിന്ദ മാരാർ, പി.വി.നാളിനാക്ഷ മാരാർ, കെ.വി.രഞ്ജുമാരാർ മടിയൻ, പി.വി.രാജേന്ദ്ര മാരാർ, ഗോപകുമാര മാരാർ പടിഞ്ഞാറേ വീട്, കെ.വി.നികേഷ് മാരാർ, ചന്ദ്രമാരാർ ലാലൂർ , എൻ.വി.ബേബി രാജ്,കെ.വി.അശോകൻ, വി.നാരായണൻ നവീകരണ കമ്മിറ്റി വൈസ് ചെയർമാൻ ഗോപാലൻ തോക്കാനം, എ.ദാമോദരൻ, ബാബു മയൂരി, ടി.വി.തമ്പാൻ എന്നിവർ സംബന്ധിച്ചു. പി.വി.നാരായണമാരാർ സ്വാഗതം പറഞ്ഞു.