mahila

കാസർകോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ക്രൂരമായ പീഡനത്തിന്റെ ചുരുളഴിയുമ്പോൾ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമാനന്ദ് ആരോപിച്ചു. പീഡനക്കേസ് നേരിടുന്ന എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അവർ. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറിമാരായ അത്തായി പദ്മിനി ,നസീമ ഖാദർ ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ജമീല അഹമ്മദ് ,ശാന്തകുമാരി ,ജില്ലാ ജനറൽ സെക്രട്ടറി സുകുമാരി ശ്രീധരൻ എന്നിവർ സംസാരിച്ചു.