triveni

മട്ടന്നൂർ : സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് മുഖേന ത്രിവേണി സൂപ്പർ മാർക്കറ്റ് നാളെ രാവിലെ 10ന് ചാലോട് ടൗണിൽ പ്രവർത്തനം ആരംഭിക്കും. കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കീഴല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.മിനി അദ്ധ്യക്ഷത വഹിക്കും. കൂടാളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ഷൈമ ആദ്യ വിൽപ്പന നിർവഹിക്കും. കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.കെ.രാജൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഗുണ മേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ത്രിവേണി സൂപ്പർ മാർക്കറ്റ് വഴി ലഭ്യമാക്കുമെന്ന് കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ.പി.പ്രമോദൻ, റീജനൽ മാനേജർ ആർ.പ്രദീപ് കുമാർ, അസിസ്റ്റന്റ് റീജനൽ മാനേജർ വി.കെ.രാജേഷ്, എ.കെ.മനോജ്‌കുമാർ, സി. രജീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.