മട്ടന്നൂർ: മട്ടന്നൂർ പോളി പൂർവവിദ്യാർത്ഥി സംഘടന മട്ടന്നൂർ പോളി മെക്കാനിക്കൽ അസോസിയേഷനുമായി സഹകരിച്ച് കരിയർ ഗൈഡൻസ് , ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലുള്ള ജോലി സാദ്ധ്യതകൾ എന്നിവയെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. പോളി മെക്കാനിക്കൽ മുൻ അദ്ധ്യാപകൻ എം.വിനോദൻ ഉദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർത്ഥിയും സൗദി ആരാംകോ കമ്പനിയിൽ സീനിയർ ഇൻസ്‌പെക്ഷൻ സ്‌പെഷലിസ്റ്റുമായ രാകേഷ് രാധാകൃഷ്ണൻ, അലുമിനി മെമ്പർമാരായ പ്രജോഷ് തുയ്യത്ത് ലിഷാദ് ആലക്കണ്ടി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. മുൻ അധ്യാപകരായ ടി.രാജീവൻ, കെ.രമേശൻ , മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ടി. രത്നാകരൻ, അലൂമിനി അസോസിയേഷൻ പ്രസിഡന്റ് വി.വി.പ്രജീഷ്,എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് ജസീം, തുടങ്ങിയവർ സംബന്ധിച്ചു.