thaft

തളിപ്പറമ്പ്: പറശ്ശിനി കോടല്ലൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് വിളക്കുകളും ഉരുളിയുമുൾപ്പെടെയുള്ള ഓട്ടുസാമഗ്രികൾ മോഷണം പോയി.ഇരുപത്തിരണ്ട് വിളക്കുകൾ, രണ്ട് ഉരുളി, ഒരു ധൂപക്കുറ്റി എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്. നിലവിളക്കുകളും തൂക്കുവിളക്കുകളും മോഷണം പോയതിൽ പെടുന്നു. കഴിഞ്ഞ ഞായറാഴ്ച‌ ഇതേ ക്ഷേത്രത്തിൽ നിന്ന് ആറ് വിളക്കുകൾ കവർച്ച ചെയ്യപ്പെട്ടിരുന്നു. കോടല്ലൂർ ഇല്ലം വകയുള്ളതാണ് ക്ഷേത്രം. രാത്രി ഏഴു മണിയോടെ നട അടച്ചതായിരുന്നു. രാവിലെ വിളക്കുവെക്കാൻ ആളെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. അടച്ചുപൂട്ടാത്ത പിറകുവശത്തെ വഴിയിലൂടെയാണ് മോഷ്ടാവ് കയറിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഞായറാഴ്‌ച നടന്ന മോഷണത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഇന്നലെ മോഷണവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.