janasabdham

മാഹി:ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ
സംഘടിപ്പിച്ച ശ്രേഷ്ഠാദരവും ഓണക്കിറ്റ് വിതരണവും രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദന്റെ സ്മരണയിലുള്ള പുരസ്‌ക്കാരങ്ങൾ
ഡോ: ജയ്ക്കർ പ്രഭു ,മഹിജതോട്ടത്തിൽ,ഹബിബ് ,മോഹനൻ , കെ.പി.രാഘവൻ ചെറുകല്ലായി ,
നൗഷാദ്, കെ.അംബിക ,ശോഭന, സരിഗ കുനിയിൽ രാഘവൻ ടൈലർ ,മെഹബൂബ് പടിക്കൽ , സി.എം.പവിത്രൻ കോറോൾ പന്തക്കൽ എന്നിവർക്ക് സമ്മാനിച്ചു. ചടങ്ങിൽ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട് എന്നിവർ സംസാരിച്ചു.ഇ.കെ. റഫീഖ് സ്വാഗതവും ദാസൻ കാണി നന്ദിയും പറഞ്ഞു.