പാനൂർ:അശാസ്ത്രീയമായ എൻ.എം.എം.എസും ജിയോ ടാഗും ഒഴിവാക്കുക. മതിയായ കേന്ദ്ര ബഡ്ജറ്റ് വിഹിതം മാറ്റി വെക്കാതെ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രനയം തിരുത്തുക, തൊഴിൽ ദിനം 200 ആയി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.അജിത അദ്ധ്യക്ഷത വഹിച്ചു.നസീർ ഇടവലത്ത്, എ.വി.സരള, സരോജിനി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഇ.വിജയൻ സ്വാഗതം പറഞ്ഞു.മാർച്ചിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.