കുറ്റ്യാടി: ഗുളികപ്പുഴയുടെ തീരം ഇടിയുന്നതിൽ ആശങ്കയിലായി നാട്ടുകാർ. വേളം പഞ്ചായത്തിലെ കുറ്റ്യാടി പുഴയുടെ തീരത്ത് എം.എം മണ്ണിൽ ഭാഗത്ത് ഇരുപത് മീറ്ററോളം നീളത്തിൽ പുഴയുടെ തീരം ഇടിയുകയാണ്.
കനത്ത മഴയെ തുടർന്ന് പുഴയോര ഭൂമിയിലെ തെങ്ങുൾപെടെയുള്ള കാർഷിക വിളകൾ നശിച്ചു. സമീപത്തെ വീടുകൾ അപകട ഭീഷണി നേരിടുന്നതിനെ തുടർന്ന് വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. പുഴ തീരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷണമെന്ന് അധികൃതരോട് കാലങ്ങളായി ആവശ്യപ്പെടാറുണ്ടെങ്കിലും നാളിതുവരെ സംരക്ഷണഭിത്തി കെട്ടിയില്ലെന്നാണ് നാട്ടുകാരുടെ പറയുന്നത്.