ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തം നേരിട്ട് കണ്ടറിഞ്ഞ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ഇന്നലെ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിനെയും സന്ദർശിച്ച് സ്ഥിതി ഗതികൾ വിശദമായി ധരിപ്പിച്ചു. വയനാട് ദുരന്തത്തിൽ വേദന അനുഭവിക്കുന്നവർക്കും പുനരധിവാസത്തിനും കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രിമാർ ഗവർണർക്ക് ഉറപ്പുനൽകി. തന്റെ ജീവിതത്തിൽ ഇത്രയും ഹൃദയഭേദകമായ മറ്റൊരു സംഭവം കണ്ടിട്ടില്ലെന്നും രാജ്യം ഒറ്റക്കെട്ടായി ഈ ദുരന്തം തരണം ചെയ്യണമെന്നും ഗവർണർ ശ്രീധരൻ പിള്ള അഭ്യർത്ഥിച്ചു.