ബേപ്പൂർ : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷ്യവസ്തുക്കൾ നിറച്ച കപ്പൽ ബേപ്പൂർ തുറമുഖത്തെത്തി. കൊച്ചിയിൽ നിന്ന് ഐ.സി.ജി.എസ് അഭിനവ് എന്ന കപ്പലാണ് തുറമുഖത്ത് എത്തിയത്. ഭക്ഷ്യവസ്തുക്കൾ കോസ്റ്റ് ഗാർഡിന്റെ വാഹനത്തിൽ ദുരിത മേഖലയിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഭാഗമായി 30 സേനാംഗങ്ങളും ബേപ്പൂരിൽ നിന്ന് 15 അംഗങ്ങളും വയനാട്ടിൽ ഉരുൾപൊട്ടിയ വിവിധ ഭാഗങ്ങളിലായി ജീവൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ തുറമുഖത്ത് ഇറക്കിയ ശേഷം കപ്പൽ കൊച്ചിയിലേക്ക് തിരിച്ച് പോയി.