hfygthtjg
മഴ

കോഴിക്കോട്: ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകൾ മാറണമെന്നും മുന്നറിയിപ്പുണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി കനത്തു പെയ്ത് മഴയ്ക്ക് നേരിയ ശമനം. യെല്ലോ അലേട്ടായിരുന്ന ജില്ലയിലെ മലയോര മേഖലയിലും നഗരത്തിലും വളരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇടവിട്ട് മാത്രമാണ് മഴയെത്തിയത്. ഇന്നലെ ജില്ലയിലാകെ പെയ്‍തത് ശരാശരി 41.5 മില്ലീ മീറ്റർ മഴയാണ്.കോഴിക്കോട് 11.4 മില്ലീ മീറ്റർ,

കൊയിലാണ്ടി 10.0 മില്ലീ മീറ്റർ,

വടകര 20.0 മില്ലീ മീറ്റർ എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ കണക്ക്.

26​ ​ക്യാം​പു​ക​ളി​ലാ​യി​ 1642​ ​പേ​ര്‍

കോ​ഴി​ക്കോ​ട് ​:​ ​ജി​ല്ല​യി​ല്‍​ ​മ​ഴ​ ​കു​റ​ഞ്ഞ് ​വെ​ള്ളം​ ​ഇ​റ​ങ്ങി​യ​തി​നെ​ ​തു​ട​ര്‍​ന്ന് 17​ ​ദു​രി​താ​ശ്വാ​സ​ ​ക്യാം​പു​ക​ള്‍​ ​കൂ​ടി​ ​ഒ​ഴി​വാ​ക്കി.​ ​ക്യാം​പു​ക​ളി​ലു​ള്ള​വ​ര്‍​ ​സ്വ​ന്തം​ ​വീ​ടു​ക​ളി​ലേ​ക്കോ​ ​ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ​ ​മ​ട​ങ്ങി.​ ​നി​ല​വി​ല്‍​ 26​ ​ക്യാം​പു​ക​ളി​ലാ​യി​ 1642​ ​പേ​രാ​ണ് ​ജി​ല്ല​യി​ലു​ള്ള​ത്.​ ​കോ​ഴി​ക്കോ​ട് ​താ​ലൂ​ക്കി​ലാ​ണ് ​കൂ​ടു​ത​ല്‍​ ​ക്യാം​പു​ക​ള്‍​ ​ഒ​ഴി​വാ​ക്കി​യ​ത്.​ ​ഇ​വി​ട​ത്തെ​ ​ക്യാം​പു​ക​ളു​ടെ​ ​എ​ണ്ണം​ 13​ ​ല്‍​ ​നി​ന്ന് ​നാ​ലാ​യി​ ​കു​റ​ഞ്ഞു.​ ​നി​ല​വി​ല്‍​ 9​ ​കു​ടും​ബ​ങ്ങ​ളി​ല്‍​ ​നി​ന്നാ​യി​ 28​ ​പേ​ര്‍​ ​മാ​ത്ര​മാ​ണ് ​കോ​ഴി​ക്കോ​ട് ​താ​ലൂ​ക്കി​ല്‍​ ​ദു​രി​താ​ശ്വാ​സ​ ​ക്യാം​പു​ക​ളി​ല്‍​ ​ക​ഴി​യു​ന്ന​ത്.​ 10​ ​ക്യാം​പു​ക​ളു​ണ്ടാ​യി​രു​ന്ന​ ​കൊ​യി​ലാ​ണ്ടി​യി​ല്‍​ ​നി​ല​വി​ല്‍​ ​മൂ​ന്ന് ​ക്യാം​പു​ക​ളി​ലാ​യി​ 63​ ​കു​ടും​ബ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​ 195​ ​പേ​ര്‍​ ​ക​ഴി​യു​ന്നു​ണ്ട്.​ ​വ​ട​ക​ര​ ​താ​ലൂ​ക്കി​ല്‍​ ​ര​ണ്ട് ​ക്യാം​പു​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​ഒ​ഴി​വാ​ക്കി​യ​ത്.

നി​ല​വി​ല്‍​ 268​ ​കു​ടും​ബ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​ 778​ ​പേ​ര്‍​ ​എ​ട്ട് ​ക്യാം​പു​ക​ളി​ലു​ണ്ട്.​ ​ഇ​വ​രി​ല്‍​ 562​ ​പേ​രും​ ​വി​ല​ങ്ങാ​ട് ​ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ ​തു​ട​ര്‍​ന്ന് ​പ്ര​ദേ​ശ​ത്തെ​ ​ജ​ന​ങ്ങ​ളെ​ ​മാ​റ്റി​ത്താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി​ ​ആ​രം​ഭി​ച്ച​ ​മൂ​ന്ന് ​ക്യാം​പു​ക​ളി​ലു​ള്ള​വ​രാ​ണ്.​ ​താ​മ​ര​ശ്ശേ​രി​ ​താ​ലൂ​ക്കി​ല്‍​ ​ഒ​രു​ ​ദു​രി​താ​ശ്വാ​സ​ ​ക്യാം​പ് ​കൂ​ടി​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ചു.​ ​കി​ഴ​ക്കോ​ത്ത് ​വി​ല്ലേ​ജി​ലെ​ ​പാ​ലോ​റ​മ​ല​യി​ല്‍​ ​മ​ണ്ണി​ടി​ച്ചി​ല്‍​ ​സാ​ദ്ധ്യ​ത​ ​പ​രി​ഗ​ണി​ച്ച് ​അ​ടി​വാ​ര​ത്തി​ല്‍​ ​താ​മ​സി​ക്കു​ന്ന​ 13​ ​കു​ടും​ബ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​ 25​ ​പേ​രെ​ ​സ​മീ​പ​ത്തെ​ ​പ​ന്നൂ​ര്‍​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ലേ​ക്ക് ​മാ​റ്റി​യ​തോ​ടെ​യാ​ണി​ത്.​ ​നി​ല​വി​ല്‍​ 11​ ​ക്യാം​പു​ക​ളി​ലാ​യി​ 242​ ​കു​ടും​ബ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​ 641​ ​പേ​രാ​ണ് ​ക​ഴി​യു​ന്ന​ത്.​ ​അ​തി​നി​ടെ,​ ​ക​ക്ക​യം​ ​ഡാ​മി​ലേ​ക്കു​ള്ള​ ​നീ​രൊ​ഴു​ക്ക് ​കു​റ​ഞ്ഞ​തി​നാ​ല്‍​ ​ഡാ​മി​ന്റെ​ ​ര​ണ്ട് ​ഷ​ട്ട​റു​ക​ളും​ ​താ​ത്ക്കാ​ലി​ക​മാ​യി​ ​അ​ട​ച്ചു.​ ​ഡാ​മി​ലെ​ ​ജ​ല​നി​ര​പ്പ് ​ഇ​പ്പോ​ഴും​ ​റെ​ഡ് ​അ​ലേ​ര്‍​ട്ട് ​നി​ര​പ്പി​ല്‍​ ​ത​ന്നെ​ ​തു​ട​രു​ന്ന​തി​നാ​ല്‍​ ​നീ​രൊ​ഴു​ക്ക് ​കൂ​ടു​ന്ന​ ​പ​ക്ഷം​ ​വീ​ണ്ടും​ ​ഷ​ട്ട​റു​ക​ള്‍​ ​ഉ​യ​ര്‍​ത്തേ​ണ്ടി​വ​രു​മെ​ന്നും​ ​തീ​ര​വാ​സി​ക​ള്‍​ ​ജാ​ഗ്ര​ത​ ​പു​ല​ര്‍​ത്ത​ണ​മെ​ന്നും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ര്‍​ ​അ​റി​യി​ച്ചു.​ ​ജി​ല്ല​യി​ലെ​ ​പൂ​നൂ​ര്‍​ ​പു​ഴ,​ ​മാ​ഹി​പ്പു​ഴ,​ ​കു​റ്റ്യാ​ടി​പ്പു​ഴ,​ ​ചാ​ലി​യാ​ര്‍​ ​പു​ഴ,​ ​ഇ​രു​വ​ഞ്ഞി​പ്പു​ഴ,​ ​ചെ​റു​പു​ഴ​ ​എ​ന്നി​വ​യി​ലെ​ല്ലാം​ ​ജ​ല​നി​ര​പ്പ് ​കു​റ​ഞ്ഞ​താ​യും​ ​അ​ധി​കൃ​ത​ര്‍​ ​അ​റി​യി​ച്ചു.