വടകര: ഒരാഴ്ച നീണ്ടുനിൽക്കുന്ന മുലയൂട്ടൽ ബോധവത്കരണ പരിപാടി വടകര ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. സരള നായർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക് വടകര പ്രസിഡന്റ് ഡോ. എം. നൗഷീദ് അനി അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രശാന്ത് പവിത്രൻ, ഡോ. പി.സി. ഹരിദാസ്, ഡോ. ജിതേഷ്, പി.പി. രാജൻ, സൗദാ ബീഗം, ആർ. കെ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ഡോ. നൗഷീദ് അനി, ഡോ. ജിതേഷ് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ആശാ വർക്കേഴ്സ്, അങ്കണവാടി, നഴ്സിംഗ് ജീവനക്കാർ തുടങ്ങിയവർ ക്ലാസ്സിൽ പങ്കെടുത്തു