@ദുരന്തമേഖലയിലേക്ക് ആയിരക്കണക്കിന് രക്ഷാകരങ്ങൾ
മേപ്പാടി: ആയിരക്കണക്കിന് രക്ഷാകരങ്ങൾ, നൂറുകണക്കിന് സൈനികർ. അതിലേറെ ഫയർഫോഴ്സ്, വനം, പൊലീസ്. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം മഹാപ്രളയത്തിനു ശേഷമുള്ള കേരള മോഡൽ. മലബാറിലെ മുഴുവൻ ജില്ലകളിൽനിന്നും രക്ഷാപ്രവർത്തകരാInboxയി ചൂരൽമലയിലും മുണ്ടക്കൈയിലേക്കും പ്രവഹിച്ചത് നൂറുകണക്കിനാളുകളാണ്. അവർ വന്ന ഓരോ വണ്ടികളിലും വെള്ളവും ഭക്ഷണവും അടക്കം നിരവധി സാധനങ്ങൾ. വരുന്നവർക്ക് റവന്യൂ വകുപ്പ് രജിസ്ട്രേഷൻ നിർബന്ധമാക്കിയെങ്കിലും. അതുകഴിഞ്ഞ് എല്ലാവരും രക്ഷാപ്രവർത്തന മേഖലയിൽ സജീവം. പുഴയിലും വഴിയോരങ്ങളിലും കളഞ്ഞുപോയ പ്ളാസ്റ്റിക്ക് മാലിന്യം ശേഖരിക്കുക ഇവരുടെ പ്രധാന ദൗത്യമായിരുന്നു.
അറാംദിവസമെത്തുമ്പോൾ നാനൂറ് അടുക്കുകയാണ് മരണം. ഇനിയും കൂടുമെന്ന് അധികൃതർ. സേനകളുടെ കോർഡിനേഷൻ ഇതുവരെ കേന്ദ്രമന്ത്രി ജോർജ് കുര്യനായിരുന്നു. അദ്ദേഹം പോയതോടെ സുരേഷ് ഗോപിയെത്തി. സംസ്ഥാന മന്ത്രിമാരുമായി സംസാരിച്ച് സുരേഷ് ഗോപി കാര്യങ്ങൾ വിലയിരുത്തി. ദുരന്തം നടന്ന വിവിധ മേഖലകളിൽ അദ്ദേഹം നേരിട്ടെത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വിഷയം പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ച് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത്തരം വിഷയങ്ങൾക്ക് നിയമതടസ്സം ഒരുപാടുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് കേരളത്തിന്റെ കണ്ണീരൊപ്പാൻ കേന്ദ്രം ഒപ്പമുണ്ടന്ന് സുരേഷ് ഗോപി. ദുരന്തം ഉണ്ടായതുമുതൽ സ്ഥലത്തുണ്ടായിരുന്ന സംസ്ഥാന മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ. രാജൻ, കെ.കെ. ശശീന്ദ്രൻ, ഒ.ആർ കേളു എന്നിവർക്ക് പുറമേ എം.ബി രാജേഷ്, പി. രാജീവ് തുടങ്ങിയവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.