2
പടം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നടന്ന യുദ്ധവിരുദ്ധ സംഗമം പരിഷത്ത് ജില്ലാ സെക്രട്ടറി വി.കെ. ചന്ദ്രൻ പരിഷത്ത് മാസിക നൽകി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല വിദ്യാഭ്യാസ വിഷയ സമിതിയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സംഗമവും മേഖലാതല ചാന്ദ്രദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. കല്ലാച്ചി ഗവ. യു.പി. സ്കൂളിൽ നടന്ന പരിപാടി പരിഷത്ത് ജില്ലാ സെക്രട്ടറി വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ വീഡിയോ പ്രദർശിപ്പിച്ചു. ഏ.കെ.പീതാംബരൻ, കെ.ചന്തു, മേഖലാ സെക്രട്ടറി കെ. ശശിധരൻ പ്രസംഗിച്ചു. ക്വിസ് മത്സര വിജയികൾക്ക് ഉപഹാരം നൽകി. ഷാജി കുറുവന്തേരി, സാനിയ.കെ, ലിന.ടി, വനജ വി.കെ, എ.കെ.ഹരിദാസൻ, ഗൗതം ചന്ദ്ര, അനുപ്രിയ, വിഷ്ണു നേതൃത്വം നൽകി. ടി.രമേശൻ സ്വാഗതവും എം.പി. ഗംഗാധരൻ നന്ദിയും പറഞ്ഞു.