news
ദുരിതാശ്വാസനിധിയിലേക്കുള്ള ചെക്ക് വിവി.മുഹമ്മദിൽ നിന്നും കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ സ്വീകരിക്കുന്നു

കുറ്റ്യാടി: കുറ്റ്യാടി എം.ഐ.യു.പി.സ്കൂളിലെ പൂർവാദ്ധ്യാപകനും സാമൂഹ്യ രാഷ്ട്രീയ, സഹകരണ മേഖലയിലെ നിറസാന്നിദ്ധ്യവുമായ വി.മുഹമ്മദും വയനാടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ വിഹിതം നൽകി. സ്വന്തം ആരോഗ്യസ്ഥിതിയെ പോലും അവഗണിച്ച് വ്യക്തിപരമായ കാര്യങ്ങൾക്കായി നീക്കിവച്ച പെൻഷൻ തുകയിൽ നിന്നാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഏറ്റുവാങ്ങി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ, സഹജീവികളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത് സുമനസ്സുകൾ മാതൃകകൾ സൃഷ്ടിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു.