കൊയിലാണ്ടി: ദേശീയപാതയിൽ എസ്.ബി.ഐക്കും കോടതിക്കുമിടയിൽ അഞ്ചിടത്ത് സീബ്രാലൈനുകൾ മാഞ്ഞിട്ട് മാസങ്ങൾ. ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് പഴയ മുത്താമ്പി റോഡ് ജംഗ്ഷനിലാണ് ഒരു സീബ്രാലൈൻ ഉണ്ടായിരുന്നത്. 2500 ലധികം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. വൈകുന്നേരം മൂന്നരയ്ക്കാണ് സ്കൂൾ വിടുക. മുചുകുന്ന് ,കൊല്ലം ,നെല്ല്യാടി, വിയ്യൂർ പ്രദേശങ്ങളിലേക്കുള്ള കുട്ടികൾ ബസ് കയറുന്നത് ഈ ജംഗ്ഷനിൽ നിന്നാണ്. മൂന്നരയ്ക്ക് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസിൽ കയറാൻ കുട്ടികൾക്ക് കഴിയാത്തതിനാലാണ് റോഡിൽ വച്ച് കയറുന്നത്.
അപകട സാദ്ധ്യത ഏറെയുള്ള ഈ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കാൻ അദ്ധ്യാപകരുടെ സഹായം പോലും തേടാറില്ലെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. പലപ്പോഴും കച്ചവടക്കാരാണ് സഹായിക്കാറെന്ന് വിദ്യാർത്ഥികളും പറയുന്നു. സ്കൂളിൽ സ്റ്റുഡന്റ് പൊലിസ് ,എൻ.സി.സി., ജെ.ആർ.സി എന്നിവയൊക്കെ ഉണ്ടെങ്കിലും അവരെയൊന്നും ട്രാഫിക് സൗകര്യമൊരുക്കാൻ ഉപയോഗിക്കാറില്ല.
റോഡിലോടുള്ള യാത്ര ദുഷ്ക്കരമായതിനാൽ മക്കളെ കൂട്ടി കൊണ്ടുപോകാൻ രക്ഷിതാക്കൾ സ്കൂൾ കവാടത്തിൽ കാത്തിരിക്കുന്നത് കാണാം. സ്കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ഇവിടെ ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നുണ്ട്. സീബ്രാലൈൻ ആവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റിക്ക് നിവേദനം നൽകിയതായി മുൻ അദ്ധ്യാപകനും സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനറുമായ എം.ജി ബൽരാ ജ് പറഞ്ഞു. സ്കൂളിന് സമീപം രണ്ട് ബസ് സ്സ്റ്റോപ്പുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഓഫീസിലേക്ക് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.
കഴഞ്ഞ ദിവസം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ഒരു കുട്ടി വാഹനാപകടത്തിൽപെട്ടിരുന്നു. പാതയോരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളും ഗുഡ്സ് വണ്ടിക്കച്ചവടക്കാരും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
താലൂക്ക് ആശു പത്രിയുടെ മുൻവശത്തും സീബ്ര ലൈൻ മാഞ്ഞുകിടക്കുകയാണ്. കിഴക്ക് ഭാഗത്തെ ലിങ്ക് റോഡ് ദേശീയ പാതയി ലേക്കാണ് ചേരുന്നത്. രോഗികൾക്ക് ഭയരഹിതമായി ആശുപത്രിയിലെത്താൻ ഇവിടെയും പ്രയാസമാണ്. കഴിഞ്ഞ ദിവസം ഈ ജംഗ്ഷനിൽ വച്ചാണ് സ്കൂട്ടർ യാത്രക്കാരൻ ബസിടിച്ച് മരിച്ചത്. ആശുപത്രിയിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ഇതും കാൽനടയാത്ര ക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു ണ്ട്. സീബ്രാലൈൻ മാഞ്ഞിരിക്കുന്ന മറ്റൊരിടം കോടതിക്ക് മുൻവശമാണ്. ദേശീയ പാതയിൽ നിന്ന് മാരാമു റ്റം റോഡിലേക്ക് പ്രവേശിക്കുന്നിടത്തും എസ്.ബി.ഐ ക്ക് മുൻ വശത്തും സീബ്രാലൈൻ മാഞ്ഞുകിടക്കുകയാണ്.