news
എൻ.സി.പിയുടെ നേതൃത്വത്തിൽ പുളിയോന്ന് മലയിൽ സന്ദർശനം നടത്തിയപ്പോൾ

കുറ്റ്യാടി: അരൂർ മലയാടപ്പൊയിൽ പ്രദേശത്തെ പുളിയോന്ന് മലയിൽ അശാസ്ത്രീയമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി എൻ.സി.പി കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പ്രകൃതിയുടെ ആവാസവ്യവസ്ഥ തകർക്കുകയും നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്ത കരിങ്കൽ ഖനനം മറ്റൊരു ദുരന്തമായി മാറുന്നതിനുമുമ്പ് അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.കെ രാഘവൻ തായന ശശീന്ദ്രൻ, കുനിയിൽ രാഘവൻ, വി.പി. കൃഷ്ണൻ, വി രാജൻ, വള്ളിൽ ശ്രീജിത്ത്, എൻ.പി.ചന്ദ്രൻ, കെ.കെ. സ്നിഷിൻലാൽ,​ കൃഷ്ണവിദ്യാസാഗർ, പി.എം.വിശ്വനാഥൻ, പി.എം ബാലൻ, ടി. മുഹമ്മദ്, വി.പി.ലിനീഷ്, കെ.സി.സിത്താര, പി.ഇസ്മയിൽ ഹാജി, ടി നാണു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.