img20240806
പാട്ടു കൂട്ടായ്മയുടെ സംഘാടകൻ റഹീസിന് കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര ഉപഹാരം കൈമാറുന്നു

മുക്കം: കുമാരനെല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന"നാട്ടിലെ പാട്ടുകാർ" എന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്ഥാപകൻ റഹീസിനെ ഗ്രൂപ്പംഗങ്ങളൂം നാട്ടുകാരും ചേർന്ന് ആദരിച്ചു. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ബിനു ആനയാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. കീബോഡിസ്റ്റ് ഹമീദ് മുക്കം കാഷ് അവാർഡ് കൈമാറി. അത്തോളി മുഹമ്മദ്, എം.ശശി, ഷാജു കാഞ്ഞിരമൂഴി, ശ്രീജ മുത്തേരി എന്നിവർ പ്രസംഗിച്ചു. ഷാജു ഗേറ്റുംപടി, രതീഷ് മുക്കം, റഷീദ്, ഫവാസ്, നാസർ, ഷിജു, രജീഷ്, നിഷ, ജിഷിത, അനുഷ്ക, വൈഗ,അഭിമന്യ എന്നിവർ പങ്കെടുത്തു. അർഷാദ് സ്വാഗതവും ഗോപി നന്ദിയും പറഞ്ഞു.