img20240806
പന്നിക്കോട് എ.യു.പി സ്കൂളിൻ്റെ പുതിയ ബസ് ലിൻേറാ ജോസഫ് എം.എൽ.എ.ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊടിയത്തൂർ: പന്നിക്കോട് എ.യു. പി. സ്കൂൾ, വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. ജി.പി.എസ്, സിസി. ടി.വി ക്യാമറ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ബസിന്റെ ഫ്ലാഗ് ഓഫ് ലിന്റോജോസഫ് എം. എൽ. എ നിർവഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യഷിബു മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻ്റ് ബഷീർ പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി.കേശവൻ നമ്പൂതിരി വാഹനത്തിന്റെ താക്കോൽ കൈമാറി. പഞ്ചായത്തംഗം യു.പി മമ്മദ്, കരീം പഴങ്കൽ, സി.ഹരീഷ്, പുതുക്കുടി മജീദ്, ബാബു മൂലയിൽ, സി.ഫസൽ ബാബു, അനസ് ഉച്ചക്കാവിൽ, രാജൻ പരപ്പിൽ, പ്രധാനാദ്ധ്യാപിക പി.എം ഗൗരി സംബന്ധിച്ചു.