seminar
അയനിക്കാട് സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ആരോഗ്യ അവബോധ സെമിനാർ പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

പയ്യോളി: കൊളാവിപ്പാലം - ​അയനിക്കാട് സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 'ആരോഗ്യം സമ്പത്ത്, അശ്രദ്ധ ആപത്ത്' ആരോഗ്യ അവബോധ സെമിനാർ സംഘടിപ്പിച്ചു. പയ്യോളി നഗരസഭാദ്ധ്യക്ഷൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഡോ. എസ്.ബി സബിൻലാൽ മുഖ്യാതിഥിയായിരുന്നു. രാജൻ കൊളാവിപ്പാലം അദ്ധ്യക്ഷത വഹിച്ചു. ജീവതാളം പരിശീലകൻ കെ.വി സത്യൻ ക്ലാസെടുത്തു. നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ, ആശാവർക്കർ കെ.വി സീമ, എം.ടി നാണു, പ്രകാശ് പയ്യോളി, എം.പി മോഹനൻ പ്രസംഗിച്ചു. വയനാട് ദുരന്തത്തിൽ അനുശോചിച്ച് എം.ടി സജിത്ത് കുമാർ പ്രമേയം അവതരിപ്പിച്ചു.