img20240806
സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ ഹിരോഷിമ, നാഗസാക്കി ദിനാചരണം നടത്തുന്നു

കൊടിയത്തൂർ: മരണം അണുപ്രസരമായി പെയ്തിറങ്ങിയ ദുരന്തനാളിന്റെ ഓർമ്മയിൽ എസ്.കെ യു.പി സ്കൂൾ വിദ്യാർത്ഥികൾ ഒരിക്കൽ കൂടി ഒത്തുചേർന്ന് പ്രതിജ്ഞ പുതുക്കി. ലിറ്റിൽ ബോയ് എന്ന അണുബോംബ് തീർത്ത കൊടുംക്രൂരതയുടെ ദുരന്തഫലം ഏറ്റുവാങ്ങി മരണത്തിലേക്ക് എടുത്തെറിയപ്പെട്ട സഡാക്കോ സസാക്കിയെന്ന പെൺകുട്ടിയുടെ ഓർമ്മ സ്തൂപത്തിലേക്ക് വെള്ള കടലാസിൽ വിദ്യാർത്ഥികൾ നിർമ്മിച്ച കൊക്കുകളെ പറത്തിയായിരുന്നു പ്രതിജ്ഞ. യുദ്ധവിരുദ്ധ വിളംബര റാലി, പ്രശ്നോത്തരി, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. പി.ടി.എ പ്രസിഡന്റ് സി.ടി.കുഞ്ഞോയി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക എ.കെ. കദീജ അദ്ധ്യക്ഷത വഹിച്ചു. പി.സി.മുജീബ് റഹിമാൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.